Thursday, January 15, 2015

രണ്ടു യാത്രക്കാരുമായി ഒരു വിമാനം പറന്നു

പല യാത്രക്കാരും പരാതിപ്പെടുന്ന ഒരു കാര്യമാണ് വിമാനടിക്കറ്റ് ലഭിക്കാത്തതുകൊണ്ട് യാത്ര മുടങ്ങി, അതല്ലെങ്കില്‍ ആള്‍ക്കാര്‍ അമിതമായതുകൊണ്ട് ടിക്കറ്റ് ലഭിച്ചില്ല എന്നൊക്കെ. എന്നാല്‍ യു എസിലെ ഒരു വിമാനത്തിലെ യാത്രക്കാരുടെ എണ്ണം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. കേവലം രണ്ടു യാത്രക്കാരുമായാണ് യു എസില്‍ വിമാനം പറന്നുപൊങ്ങിയത്.

അമേരിക്കയിലെ ക്‌ലെവ്‌ലാന്‍ഡില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ഡെല്‍റ്റാ എയര്‍ലൈന്‍സ് വിമാനത്തിനാണ് ഈ ദുര്‍വിധിയുണ്ടായത്. തിങ്കളാഴ്ച വിമാനം 11 മണിക്കൂര്‍ വൈകിയതാണ് രണ്ടു യാത്രക്കാരുമായുള്ള പറക്കലിന് വഴിയൊരുക്കിയത്. ഓഹിയോയില്‍ നിന്ന് രാവിലെ 7.15 ന് പറന്നുയരേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥ കാരണം വൈകിട്ട് ആറ് മണിക്കാണ് യാത്രതിരിച്ചത്. വിമാനം പുറപ്പെടാന്‍ വൈകിയതുകൊണ്ട് തിരക്കുള്ള യാത്രികരെല്ലാം മറ്റൊരു വിമാനത്തില്‍ കയറി പോയതുകൊണ്ട് അവസാനം ഡെല്‍റ്റ എയറില്‍ രണ്ടേ രണ്ടു യാത്രക്കാരേ അവശേഷിച്ചുളളൂ!

ക്രിസ് ഒ ലേറി എന്ന യാത്രക്കാരന്‍ വിചിത്രമായ വിമാനയാത്രയെ കുറിച്ച് ട്വീറ്റ് ചെയ്തതും മാധ്യമശ്രദ്ധ നേടി. ഒരു വിമാനജോലിക്കാരന്‍ തന്റെ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചത് ഏറെ സന്തോഷം നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ ചെയ്ത പോസ്റ്റില്‍ ക്രിസ് പറയുന്നു. സാധാരണ ഒരു യാത്ര താമസിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകളൊന്നുമില്ലായിരുന്നുവെന്നും താന്‍ മാത്രമേ യാത്രക്കാരനായി ഉളളൂവെന്നാണ് ആദ്യം കരുതിയതെന്നും ക്രിസ് പറയുന്നു. എന്നാല്‍ അവസാനനിമിഷം മറ്റൊരാള്‍ കൂടി വിമാനത്തിലെത്തി. എന്നാല്‍ രസകരമായ യാത്ര ആസ്വദിക്കാനൊന്നും അയാള്‍ മെനക്കെട്ടില്ല. സീറ്റിലിരുന്ന് ആസ്വദിച്ച് ഉറങ്ങി

No comments:

Post a Comment