Tuesday, October 13, 2015

സുഫ്ഫ ചങ്ങാതിക്കൂട്ടം: പ്രീസിറ്റിംഗ് 16ന്

സുഫ്ഫ ചങ്ങാതിക്കൂട്ടം: പ്രീസിറ്റിംഗ് 16ന്

കുമ്പള: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ട്രെയിനിംഗ് സമിതിക്ക് കീഴില്‍ പ്രവര്‍ത്തകരുടെ ബൗദ്ധിക ആത്മീയ വളര്‍ച്ചക്കും പ്രോത്സാഹനത്തിനും വേണ്ടി സംഘടിപ്പിക്കുന്ന സുഫ്ഫ 'ചങ്ങാതിക്കൂട്ടം' തീവ്ര പരിശീലന പഠന ക്യാമ്പില്‍ സംബന്ധിക്കേണ്ടവര്‍ക്കുള്ള പ്രീംസിറ്റിംഗ് ഈ മാസം 16 വെള്ളിയാഴ്ച വൈകുന്നേരം 4ന് കാസറഗോഡ് സുന്നീ സെന്ററില്‍ നടക്കും. 9 സെക്ടറില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും. ഡിവിഷന്‍ നിരീക്ഷകന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ നേതൃത്വം നല്‍കും. 

യോഗത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. മുഹ്യദ്ധീന്‍ സഖാഫി കൊടിയമ്മ, ശംസീര്‍ സൈനി ത്വാഹാനഗര്‍, സാബിത് മുഗു, തസ്ലീം കുന്നില്‍ സംബന്ധിച്ചു. സിറാജ് കോട്ടക്കുന്ന് സ്വാഗതവും സുബൈര്‍ ബാഡൂര്‍ നന്ദിയും പറഞ്ഞു.

Monday, October 12, 2015

എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഹൈപോയിന്റ് 17,18 തീയ്യതികളില്‍ മുഹിമ്മാത്തിൽ

എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഹൈപോയിന്റ് 17,18 തീയ്യതികളില്‍ മുഹിമ്മാത്തിൽ

കാസറഗോഡ്: വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വൈജ്ഞാനിക രംഗത്ത് വിദ്യാര്‍ത്ഥികളുടെ ഇടം ബോധ്യപ്പെടുത്തുന്നതിനും വേണ്ടി എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് നടത്തപ്പെടുന്ന ഹൈപോയിന്റ് കാസറഗോഡ് ഡിവിഷന്‍ ക്യാമ്പ് ഈ മാസം 17,18 ശനി,ഞായര്‍ ദിവസങ്ങളില്‍ മുഹിമ്മാത്ത് താജുല്‍ ഉലമ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

വിദ്യാഭ്യാസ മുന്നേറ്റത്തിന് ഏറെ പ്രചോദനമാകുന്ന ക്യാമ്പിലേക്കുള്ള ഡാറ്റാകലക്ഷന്‍ ഇന്ന് വൈകുന്നേരം (12-10-15) പൂര്‍ത്തിയാകും. ക്യാമ്പ് എസ് വൈ എസ് കാസറഗോഡ് ജില്ലാ കാര്യദര്‍ശി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്യും.

എജുക്കേഷനല്‍ മോട്ടിവേഷന്‍, പാനല്‍ ഡിസ്‌കഷന്‍, എജുക്കേഷനല്‍ സര്‍വ്വേ, ദര്‍സ്, പഠിച്ചു മുന്നേറാം, ചരിത്ര പാഠം, ക്യാമ്പസുകളില്‍ നമുക്ക് ചെയ്യാനുള്ളത് എന്നീ വ്യത്യസ്ഥ സെഷനുകള്‍ക്ക് എസ് എസ് എഫ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മൂസ സഖാഫി കളത്തൂര്‍, സംസ്ഥാന വിസ്ഡം കണ്‍വീനര്‍ സി. എന്‍ ജഅ്ഫര്‍, ജില്ലാ എച്ച് എസ് എസ് കണ്‍വീനര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക, മുഹ്‌യിദ്ദീന്‍ സഖാഫി കൊടിയമ്മ, തസ്ലീം കുന്നില്‍ നേതൃത്വം നല്‍കും. സാബിത്ത് കര, ശംസീര്‍ സൈനി ത്വാഹാ നഗര്‍, സിറാജ് കോട്ടക്കുന്ന്, സുബൈര്‍ ബാഡൂര്‍ സംബന്ധിക്കും

Saturday, May 2, 2015

കുമ്പള പഞ്ചായത്തിലെ 10-ാം വാര്‍ഡിനോട് അവഗണന; നാട്ടുകാര്‍ പ്രതിഷേധത്തില്‍

കുമ്പള പഞ്ചായത്തിലെ 10-ാം വാര്‍ഡായ മുളിയടുക്കം പ്രദേശത്തെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ബസും, മറ്റ് ഒട്ടനവധി വാഹനങ്ങും കടന്നുപോകുന്ന പ്രധാന റോഡായ നായിക്കാപ്പ് കോട്ടക്കാര്‍ റോഡില്‍ മുളിയടുക്കത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ റീടാറിംഗ് ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.

പുതുതായി സ്ട്രീറ്റ് ലൈറ്റോ, റോഡുമായി ബന്ധപ്പെട്ട മറ്റു വികസന സംരംഭങ്ങളോ ഒന്നുംതന്നെ ഏതാനും വര്‍ഷമായി ഈ വാര്‍ഡില്‍ നടത്തിയിട്ടില്ല. ഈ പ്രദേശത്തെ ചെറുറോഡുകളില്‍ ഒന്നോ രണ്ടോ മാത്രമാണ് മുമ്പ് ടാര്‍ ചെയ്തിട്ടുള്ളതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ അതും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.

മുളിയടുക്കം പള്ളിയുടെ പരിസരത്തുള്ള റോഡില്‍ ടാറിളകി പൊടികള്‍ നിറഞ്ഞ് പരിസരവാസികള്‍ക്ക് ദുരിതമായി തീര്‍ന്നിരിക്കുകയാണ്. പട്ടികളുടെയും പന്നികളുടെ ശല്ല്യമുള്ളതിനാല്‍ തെരുവ് വിളക്കില്ലാതെ രാത്രി സമയങ്ങളില്‍ മദ്രസാ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പുറത്തിറങ്ങാനും ഭയപ്പെടുന്ന അവസ്ഥയാണ്. അധികൃതരുടെ ഈ നടപടിയില്‍ നാട്ടുകാര്‍ രാഷ്ട്രീയ ഭേദമന്യേ ഒന്നടങ്കം പ്രതിഷേധത്തിലാണ്. വാര്‍ഡിനോടുളള അവഗണന അവസാനിപ്പിച്ച് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തതായും 25 ലക്ഷം രൂപയുടെ ടെന്‍ഡര്‍ കഴിഞ്ഞതായും വാര്‍ഡ് മെമ്പര്‍ അശ്വിനി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ ഭാഗത്തെ കുന്നുകള്‍ നിരപ്പാക്കിയത് മൂലമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. ഇറക്കത്തിലുള്ള ഭാഗം പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യാനാണ് തീരുമാനം. മഴ അടുത്തതിനാല്‍ ഇത്തവണ സോളിംങ് നടത്തുകയും മഴ കഴിഞ്ഞാലുടന്‍ ടാറിംഗ് ചെയ്യുമെന്നും പഞ്ചായത്ത് മെമ്പര്‍ വിശദീകരിച്ചു.

ഇതേ റോഡിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തി കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടമാണ് 25 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ മാസം ടെന്‍ഡറായിരിക്കുന്നത്. മുജംകാവ് റോഡില്‍ അഞ്ച് ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തി നാട്ടുകാരില്‍ ചിലര്‍ തടസപ്പെടുത്തിയതിനാല്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു.

Thursday, March 19, 2015

കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു; ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വലയില്‍

കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു. വെട്ടിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ പോലീസ് വലയിലായതായി സൂചന. കുണ്ടങ്കരടുക്കയിലെ ഹുസൈന്റെ മകനും മംഗലാപുരം അലോഷ്യസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ സലീമി (19) നാണ് വെട്ടേറ്റത്.

പള്ളയ്ക്ക് വെട്ടേറ്റ സലീമിനെ ആദ്യം കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സലീമിനെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ചന്ദ്രു എന്ന ചന്ദ്രഹാസനും മറ്റൊരാളുംകൂടി തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആദ്യം പള്ളക്ക് വെട്ടുകയും പിന്നീട് നെഞ്ചിന് നേരെ വെട്ടാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞ് ബൈക്കുമായി രക്ഷപ്പെടുകയും അല്‍പദൂരംചെന്നപ്പോള്‍ തളര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന സലീം പറയുന്നത്. വഴിയാത്രക്കാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.

10 ദിവസത്തോളമായി കുണ്ടങ്കരടുക്കയില്‍ ഡി.വൈ.എഫ്.ഐ. - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ ഉരസലുകള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റത്. സംഭവത്തെതുടര്‍ന്ന് കുമ്പളയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. രണ്ട് മാസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മുരളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഡി.വൈ.എഫ്.ഐ. - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും അക്രമസംഭവം ഉണ്ടായത്

Sunday, February 22, 2015

കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു

കുമ്പള: കുമ്പളയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉടലെടുത്ത തര്‍ക്കത്തോടനുബന്ധിച്ച് കുമ്പള ടൗണിലെത്തിയ യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുമ്പള സുനാമി കോളനിയിലെ
അഹമ്മദ് അലി - സുഹറ ദമ്പതികളുടെ മകന്‍ സാക്കിര്‍ (20) ആണ് കൊല്ലപ്പെട്ടത്.

നെഞ്ചിനേറ്റ ആഴത്തിലുള്ള ഒരു മുറിവ് മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. വൈകുന്നേരം ഏഴ് മണിയോടെ കുത്തേറ്റ് കുമ്പള ടൗണില്‍ വീണ് കിടക്കുകയായിരുന്ന യുവാവിനെ സുഹൃത്തുക്കളും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചെതെന്നാണ് വിവരം.

കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ ബ്രദേഴ്‌സ് കുമ്പള സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിനിടെ ഏതാനും യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മത്സരം അവസാനിച്ച ശേഷം കാണികള്‍ പിരിഞ്ഞുപോവുകയും പിന്നീട് കുമ്പള ടൗണിലെത്തിയ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടിയിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്.

യുവാവിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. സാമുദായിക പ്രശ്‌നമല്ല അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു

Sunday, February 1, 2015

വാട്‌സ്ആപ്പില്‍ സൗജന്യ കോളിംഗ് സര്‍വീസ്

വാട്ട്‌സ് ആപ്പില്‍ സൗജന്യ കോളിംഗ് ആരംഭിച്ചു. ആരംഭത്തില്‍ ഇന്‍ വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് ആപ്പില്‍ മാത്രമായിരിക്കും ഇപ്പോള്‍ ഈ സേവനം ലഭിക്കുക.

കോള്‍ ലോഗില്‍ ഇന്‍ കമിംഗ്, ഔട്ട് ഗോയിംഗ്, മിസ്ഡ് കോള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഈ സേവനമുപയോഗിച്ച് ഏതൊക്കെ രാജ്യങ്ങളിലേയ്ക്ക് വിളിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. വാട്ട്‌സ് ആപ്പ് സൗജന്യ കോളിംഗ് സംവിധാനം ഉള്‍പ്പെടുത്തുകയാണെന്ന് നേരത്തേ റിപോര്‍ട്ടുകള്‍ വന്നിരുന്നു.

വാട്ട്‌സ് ആപ്പ് സൗജന്യ കോളിംഗ് സം വിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് തന്നെ മെസേജിംഗ് ആപ്ലിക്കേഷനായ ഹൈക്ക് 200 രാജ്യങ്ങളിലേയ്ക്ക് സൗജന്യ കോളിംഗ് സംവിധാനം ലഭ്യമാക്കിയിരുന്നു. ഇതുകാരണമാകാം വാട്ട്‌സ് ആപ്പ് തിടുക്കത്തില്‍ സൗജന്യ കോളിംഗ് സര്‍വീസ് ആരംഭിച്ചതെന്നാണ് നിഗമനം.

Thursday, January 22, 2015

ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 24 ശതമാനം വര്‍ദ്ധിച്ചു

ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 24 ശതമാനം വര്‍ദ്ധിച്ചതായി റിപോര്‍ട്ട്. 2001 മുതല്‍ 2011 വരെയാണ് മുസ്ലീം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് ജമ്മുകശ്മീരിലാണ്. 68.3 ശതമാനമാണ് ഇവിടെയുണ്ടായിരിക്കുന്ന വര്‍ദ്ധന. അസം 34.2, പശ്ചിമബംഗാള്‍ 27 എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പറത്തുവിട്ട ജാതി തിരിച്ചുള്ള സെന്‍സസ് വിവരപ്രകാരമാണ് പുതിയ കണക്കുകള്‍. മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി മുതലെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ് പുതിയ കണക്കുകള്‍ പുറത്തുവന്നതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയില്‍ 14.2 ശതമാനമാണ് മുസ്ലീങ്ങള്‍.
1991 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ജനസംഖ്യയുടെ 13.4 ശതമാനമായിരുന്നു മുസ്ലിം പ്രാതിനിധ്യം.

മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് മുന്‍പന്തിയിലാണ്. നിലവില്‍ 26.6 ശതമാനമാണ് കേരളത്തിലെ മുസ്ലീം പ്രാതിനിധ്യം. തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളില്‍ ഇത് 24.7 ശതമാനമായിരുന്നു.

Friday, January 16, 2015

സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരനെ കള്ളന്‍ രക്ഷിച്ചു

പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരനെ കള്ളന്‍ രക്ഷിച്ചു. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലാണ് സംഭവം. ഫ്‌ളോറിഡയിലെ ഒരു വീട്ടില്‍ മോഷണം നടക്കുന്നതിനിടെ പിടിയിലായ ജമാല്‍ റത്‌ലജ് എന്ന കൗമാരക്കാരനാണ് ഫ്രാങ്കല്‍ ഫോക്‌സ് എന്ന പോലീസുകാരന്റെ ജീവന്‍ രക്ഷിച്ചത്.

ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ഫ്രാങ്കല്‍ ഫോക്‌സ് സ്‌റ്റേഷനിലെ തറയില്‍ വീഴുന്നതു കണ്ട ജമാല്‍ ഒച്ചവെച്ചും ഗ്രില്ലില്‍ ഇടിച്ചും മറ്റ് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിക്കുകയായിരുന്നു. പോലീസുകാരെത്തി ഉടന്‍ ഫ്രാങ്കല്‍ ഫോക്‌സിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണാം.

അതേസമയം പോലീസുകാര്‍ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ഫ്രാങ്കലിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന്  അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിച്ച ജമാലിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസുകാര്‍ ഇപ്പോള്‍.

Thursday, January 15, 2015

രണ്ടു യാത്രക്കാരുമായി ഒരു വിമാനം പറന്നു

പല യാത്രക്കാരും പരാതിപ്പെടുന്ന ഒരു കാര്യമാണ് വിമാനടിക്കറ്റ് ലഭിക്കാത്തതുകൊണ്ട് യാത്ര മുടങ്ങി, അതല്ലെങ്കില്‍ ആള്‍ക്കാര്‍ അമിതമായതുകൊണ്ട് ടിക്കറ്റ് ലഭിച്ചില്ല എന്നൊക്കെ. എന്നാല്‍ യു എസിലെ ഒരു വിമാനത്തിലെ യാത്രക്കാരുടെ എണ്ണം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. കേവലം രണ്ടു യാത്രക്കാരുമായാണ് യു എസില്‍ വിമാനം പറന്നുപൊങ്ങിയത്.

അമേരിക്കയിലെ ക്‌ലെവ്‌ലാന്‍ഡില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ഡെല്‍റ്റാ എയര്‍ലൈന്‍സ് വിമാനത്തിനാണ് ഈ ദുര്‍വിധിയുണ്ടായത്. തിങ്കളാഴ്ച വിമാനം 11 മണിക്കൂര്‍ വൈകിയതാണ് രണ്ടു യാത്രക്കാരുമായുള്ള പറക്കലിന് വഴിയൊരുക്കിയത്. ഓഹിയോയില്‍ നിന്ന് രാവിലെ 7.15 ന് പറന്നുയരേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥ കാരണം വൈകിട്ട് ആറ് മണിക്കാണ് യാത്രതിരിച്ചത്. വിമാനം പുറപ്പെടാന്‍ വൈകിയതുകൊണ്ട് തിരക്കുള്ള യാത്രികരെല്ലാം മറ്റൊരു വിമാനത്തില്‍ കയറി പോയതുകൊണ്ട് അവസാനം ഡെല്‍റ്റ എയറില്‍ രണ്ടേ രണ്ടു യാത്രക്കാരേ അവശേഷിച്ചുളളൂ!

ക്രിസ് ഒ ലേറി എന്ന യാത്രക്കാരന്‍ വിചിത്രമായ വിമാനയാത്രയെ കുറിച്ച് ട്വീറ്റ് ചെയ്തതും മാധ്യമശ്രദ്ധ നേടി. ഒരു വിമാനജോലിക്കാരന്‍ തന്റെ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചത് ഏറെ സന്തോഷം നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ ചെയ്ത പോസ്റ്റില്‍ ക്രിസ് പറയുന്നു. സാധാരണ ഒരു യാത്ര താമസിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകളൊന്നുമില്ലായിരുന്നുവെന്നും താന്‍ മാത്രമേ യാത്രക്കാരനായി ഉളളൂവെന്നാണ് ആദ്യം കരുതിയതെന്നും ക്രിസ് പറയുന്നു. എന്നാല്‍ അവസാനനിമിഷം മറ്റൊരാള്‍ കൂടി വിമാനത്തിലെത്തി. എന്നാല്‍ രസകരമായ യാത്ര ആസ്വദിക്കാനൊന്നും അയാള്‍ മെനക്കെട്ടില്ല. സീറ്റിലിരുന്ന് ആസ്വദിച്ച് ഉറങ്ങി

Wednesday, January 14, 2015

കുറ്റ്യാലം തനുതു വിരക്കുന്നു.

വലരെ കൂദുതൽ തനുപ്പ്‌ ഇപ്പൊൽ അനുഭവപ്പെദുഗയൻ കുട്ട്യലത്‌.
എല്ലവരും രക്ഷയ്ക്ക്‌ വെണ്ടി നെട്ടൊറ്റം ഒദുഗയൻ.

നോളജ് സിറ്റി: വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് മര്‍കസ്

മര്‍കസ് നോളജ് സിറ്റിയില്‍ യുനാനി മെഡിക്കല്‍ കോളജ്, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയത് അനുമതി വാങ്ങാതെയാണെന്ന മാധ്യമവാര്‍ത്ത ശരിയല്ലെന്ന് മര്‍കസ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിയമപരമായി രേഖാമൂലം അനുമതി നേടിയതിന്റെ ശേഷം മാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും നോളജ് സിറ്റിയിലേക്ക് കാസര്‍കോടുകാരനായ ഒരു വ്യക്തിയോട് മൂന്നുകോടി രൂപ കടം വാങ്ങി രണ്ട് കോടി തിരിച്ചുകൊടുത്ത് ഒരു കോടി തിരിച്ചുകൊടുക്കാനുണ്ടെന്ന് ഒരു പത്രം എഴുതിയതും വ്യാജമാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

ഒരു കാസര്‍കോട്ടുകാരനോട് മൂന്ന് കോടിയല്ല മൂന്ന് രൂപപോലും വാങ്ങിയ ഇടപാട് നടന്നിട്ടില്ല. അങ്ങിനെ നടന്നതായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ പ്രകാരം നിര്‍മാണം തടയപ്പെട്ട സ്ഥലത്താണ് നോളജ് സിറ്റി വരുന്നതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് താല്‍കാലിക ഇഞ്ചംഗ്ഷന്‍ വാങ്ങിയിട്ടുള്ളത്. യാഥാര്‍ത്ഥ്യം കോടതിയെ ബോധിപ്പിക്കും. കുപ്രചരണങ്ങള്‍ നടത്തിയും തെറ്റിദ്ധാരണകള്‍ പരത്തിയും സമൂഹനന്മയെയും വികസനപ്രവര്‍ത്തനങ്ങളെയും തടയുകയും രാജ്യദ്രോഹികളായി മാറുകയും ചെയ്യുന്നവരുടെ വാര്‍ത്തകളില്‍ തെറ്റിദ്ധരിക്കരുതെന്ന് മര്‍കസ് നോളജ് സിറ്റി അധികൃതര്‍ അറിയിച്ചു.

Tuesday, January 13, 2015

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി വീണ്ടും ഷാര്‍ളി എബ്ദോ

പാരീസ്:
ഭീകരാക്രമണത്തില്‍ 12 ജീവനുകള്‍ പൊലിഞ്ഞപ്പോഴും തോറ്റുപിന്മാറാന്‍ ഷാര്‍ളി എബ്ദോ മാഗസിന്‍ തയ്യാറായില്ല. പന്ത്രണ്ട് പേരുടെ ജീവനെടുക്കാന്‍ ഭീകരരെ പ്രേരിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും എത്തിയിരിക്കുകയാണ് ഷാര്‍ളി എബ്ദോ എന്ന ആക്ഷേപഹാസ്യ മാഗസിന്‍.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് ജനുവരി ഏഴിനു ഷാര്‍ളി എബ്ദോ മാഗസീന്റെ ഓഫീസിനുനേരെ ഭീകരര്‍ നിറയൊഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടത് ലോകമന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇതിനുപിറകേയാണ് അതിജീവിച്ചവരുടെ ലക്കം എന്നു പേരിട്ട പുതിയ ലക്കം മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മുഖചിത്രമായി എത്തുന്നത്. 'എല്ലാം ക്ഷമിച്ചിരിക്കുന്നു' എന്ന് അര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കി ജീ സൂസ് ഷാര്‍ളി(ഞാന്‍ ഷാര്‍ളി) എന്ന് എഴുതിയ ബോര്‍ഡുമായി കൊല്ലപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പുന്ന നബിയുടെ ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്.

ബുധനാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന പുതിയ ലക്കത്തിന്റെ ഒന്നാം പേജ് മാത്രമായി വാരിക നേരത്തെ പുറത്തിറക്കുകയായിരുന്നു. അതിജീവിച്ചവരുടെ പ്രത്യേക ലക്കം 30 ലക്ഷം കോപ്പികളാണ് അച്ചടിക്കുന്നത്. 25 രാജ്യങ്ങളിലായി 16 ഭാഷകളിലേക്ക് തര്‍ജമ ചെയ്ത് പുതിയ ലക്കം വിപണിയിലെത്തും.

അതിജീവിച്ചവരുടെ പുതിയ ലക്കം പുറത്തിറക്കുന്നതിന് മുന്നോടിയായി മാഗസിന്‍ ഓഫീസിന്റെ സുരക്ഷയ്ക്കായി 10000 പട്ടാളക്കാരെ വിന്യസിച്ചിട്ടുണ്ട്

ഭീകരാക്രമണത്തിന് ശേഷം ഞാന്‍ ഷാര്‍ളി എന്ന പേരില്‍ ഷാര്‍ളി എബ്‌ദോയ്ക്ക് വിവിധ രാജ്യങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്.