കറാച്ചി: പാക്കിസ്ഥാനില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 57 മരണം. ശനിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. കറാച്ചിയില്‍ നിന്നും ശിഖര്‍പൂരിലേയ്ക്ക് പോയ ബസ് സൂപ്പര്‍ ഹൈവേ ലിങ്ക് റോഡില്‍ വെച്ച് ഓയില്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിച്ചയുടനെ ഇരു വാഹനങ്ങളും തീപിടിക്കുകയായിരുന്നു. ബസിന് മുകളില്‍ ഇരുന്നിരുന്ന യാത്രക്കാര്‍ ബസില്‍ നിന്നും താഴേക്ക് ചാടി ജീവന്‍ രക്ഷിച്ചു.
ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരാണ് വെന്തുമരിച്ചത്. വാഹനാപകടങ്ങളില്‍ പ്രതിവര്‍ഷം ആയിരക്കണക്കിനാളുകളാണ് പാക്കിസ്ഥാനില്‍ കൊല്ലപ്പെടുന്നത്. അശ്രദ്ധമായ െ്രെഡവിംഗും വാഹനങ്ങളുടെ തകരാറുകളും മോശമായ റോഡുകളും അപകടം തുടര്‍ക്കഥയാക്കുന്നു.
No comments:
Post a Comment