ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 24 ശതമാനം വര്‍ദ്ധിച്ചതായി റിപോര്‍ട്ട്. 2001 മുതല്‍ 2011 വരെയാണ് മുസ്ലീം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് ജമ്മുകശ്മീരിലാണ്. 68.3 ശതമാനമാണ് ഇവിടെയുണ്ടായിരിക്കുന്ന വര്‍ദ്ധന. അസം 34.2, പശ്ചിമബംഗാള്‍ 27 എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പറത്തുവിട്ട ജാതി തിരിച്ചുള്ള സെന്‍സസ് വിവരപ്രകാരമാണ് പുതിയ കണക്കുകള്‍. മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി മുതലെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ് പുതിയ കണക്കുകള്‍ പുറത്തുവന്നതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയില്‍ 14.2 ശതമാനമാണ് മുസ്ലീങ്ങള്‍.
1991 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ജനസംഖ്യയുടെ 13.4 ശതമാനമായിരുന്നു മുസ്ലിം പ്രാതിനിധ്യം.
മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് മുന്‍പന്തിയിലാണ്. നിലവില്‍ 26.6 ശതമാനമാണ് കേരളത്തിലെ മുസ്ലീം പ്രാതിനിധ്യം. തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളില്‍ ഇത് 24.7 ശതമാനമായിരുന്നു.
No comments:
Post a Comment