സുഫ്ഫ ചങ്ങാതിക്കൂട്ടം: പ്രീസിറ്റിംഗ് 16ന്
കുമ്പള: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ട്രെയിനിംഗ് സമിതിക്ക് കീഴില്‍ പ്രവര്‍ത്തകരുടെ ബൗദ്ധിക ആത്മീയ വളര്‍ച്ചക്കും പ്രോത്സാഹനത്തിനും വേണ്ടി സംഘടിപ്പിക്കുന്ന സുഫ്ഫ 'ചങ്ങാതിക്കൂട്ടം' തീവ്ര പരിശീലന പഠന ക്യാമ്പില്‍ സംബന്ധിക്കേണ്ടവര്‍ക്കുള്ള പ്രീംസിറ്റിംഗ് ഈ മാസം 16 വെള്ളിയാഴ്ച വൈകുന്നേരം 4ന് കാസറഗോഡ് സുന്നീ സെന്ററില്‍ നടക്കും. 9 സെക്ടറില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും. ഡിവിഷന്‍ നിരീക്ഷകന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ നേതൃത്വം നല്‍കും.
യോഗത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. മുഹ്യദ്ധീന്‍ സഖാഫി കൊടിയമ്മ, ശംസീര്‍ സൈനി ത്വാഹാനഗര്‍, സാബിത് മുഗു, തസ്ലീം കുന്നില്‍ സംബന്ധിച്ചു. സിറാജ് കോട്ടക്കുന്ന് സ്വാഗതവും സുബൈര്‍ ബാഡൂര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment