Friday, February 22, 2019

ഹിമായത്തുൽ ഇസ്‌ലാം യുവജന സംഘടനയ്ക് നവ സാരഥികൾ

ഹിമായത്തുൽ ഇസ്ലാം യുവജന സംഘത്തിന് പുതിയ ഭാരവാഹികൾ

കുറ്റിയാളം : ഹിമായത്തുൽ ഇസ്ലാം യുവജനസംഘം കുറ്റിയാളം 2019 വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

2019 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടന്ന ഓൺലൈൻ വാട്സാപ്പ് ഗ്രൂപ്പിൽ വച്ചായിരുന്നു ജനറൽബോഡി യോഗം നടന്നത്.

ഫെബ്രുവരി 16 രാത്രി 9 മണിക്ക് അബ്ദുൽ അസീസ് അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹാമിദ് അഷ്റഫി യോഗം ഉദ്ഘാടനം ചെയ്തു.

തുടർന്ന് അഷ്റഫ് കോട്ടക്കാർ വാർഷിക റിപ്പോർട്ട് അവതരണവും ഹംസ കോട്ടക്കാർ കണക്ക് അവതരണവും നടത്തി.

തുടർന്ന് പഴയ ഭാരവാഹികൾ ആശംസ പ്രസംഗം നടത്തി.

കഴിഞ്ഞ വർഷക്കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ വർഷത്തിലേക്കുള്ള പ്രവർത്തനങ്ങളെ പറ്റി ചർച്ചയും യോഗം വിശകലനം ചെയ്തു.

അടുത്ത ഒരു വർഷത്തേക്ക് അഡ്വൈസറി ബോർഡിലേക്ക് അഞ്ചുപേരെയും ഭാരവാഹികളായി 13 പേരെയും തിരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ് ചെയർമാൻ ശാഫി നാദൽ
മറ്റു അംഗങ്ങൾ കെ. ബി യൂസഫ്
അബൂബക്കർ അന്തിഞ്ഞി കോട്ടക്കാർ
അഷറഫ് കോട്ടക്കാർ ഉമ്മർ ഉസ്താദ്  എന്നിവരെ തെരഞ്ഞെടുത്തു

പ്രസിഡണ്ട് : അബ്ദുൽ അസീസ് ഹസൈനാർ

ജനറൽ സെക്രട്ടറി : അർഷാദ് കുറ്റിയാളം

ട്രഷറർ ബാത്തിഷ കുറ്റിയാളം

വൈസ് പ്രസിഡണ്ടുമാർ  ഖാദർ കോട്ടക്കാർ ഹാരിസ് കുറ്റിയാളം

സെക്രട്ടറിമാർ :
ഫായിസ് കുറ്റിയാളം  ഹംസ കോട്ടക്കാർ

മറ്റു ഭാരവാഹികൾ :
മൊയ്തു കുറ്റിയാളം
ഇബ്രാഹി ഉമ്പി
അസീസ് ഹസൈനാർ ഹാജി
യൂസഫ് നാഥൽ
ഹമീദ് കുറ്റിയാളം
മമ്മി ഖാദർ

യൂസഫ് കെ.ബി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മുഹമ്മദ് അർഷാദ് കുറ്റിയാളം സ്വാഗതവും അറിയിച്ചു...

Saturday, July 16, 2016

ഫത്ഹേ മുബാറക്: മൊഗ്രാൽ സെക്ടർ തല ഉൽഘാടനം പേരാലിൽ നടന്നു

ഫത്ഹേ മുബാറക്: മൊഗ്രാൽ സെക്ടർ തല ഉൽഘാടനം പേരാലിൽ നടന്നു

മൊഗ്രാൽ: സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസകളിലെ അദ്ധ്യയന വർഷാരംഭത്തിൽ എസ് എസ് എഫ് സംഘടിപ്പിച്ചു വരുന്ന ഫത്ഹേ മുബാറകിൻെറ മൊഗ്രാൽ സെക്ടർ തല ഉൽഘാടനം പേരാൽ അഹ്ദലിയ്യ മദ്രസയിൽ നടന്നു. സെക്ടർ പ്രസിഡണ്ട് ഹാഫിള് രിഫായി മൈമൂൻ നഗറിന്റെ അദ്ധ്യക്ഷതയിൽ  കുമ്പള റെയ്ഞ്ച് പ്രസിഡണ്ട് ഉസ്മാൻ സഖാഫി തലക്കി ഉൽഘാടനം ചെയ്തു.

മുഹമ്മദ് ഹാജി പേരാൽ, അബ്ദുറഹ്മാൻ മുസ്ലിയാർ കമണാൽ തുടങ്ങിയവർ ആശംസിച്ചു. അർഷാദ് കുറ്റ്യാളം സ്വാഗതവും അലി സിറാജ് ഹിമമി  നന്ദിയും പറഞ്ഞു.

Wednesday, May 25, 2016

എസ് എസ് എഫ് യൂണിറ്റു സമ്മേളനങ്ങൾ നാടുകീഴടക്കുന്നു...


*_ന്യൂ ജനറേഷൻ_* *തിരുത്തെഴുതുന്നു*
---------------------------------------------
എസ് എസ് എഫ് യൂണിറ്റു സമ്മേളനങ്ങൾ നാടുകീഴടക്കുന്നു...
.............................................
ഇരുളടഞ്ഞ ഇടവഴികളിൽനിന്നും അധർമ്മങ്ങൾ പുറത്തിറങ്ങിയിരിക്കുന്നു...
      ഒഴുക്കിനെതിരെ തുഴയെറിയാനും അധർമ്മങ്ങളെ തിരുത്താനും തമസ്സുപടർന്ന ഇടനാഴികളിൽ വെളിച്ചം വിതക്കാനും ഒരുക്കമാണോ നിങ്ങൾ? എങ്കിൽ ഈ സാർത്ഥവാഹക സംഘത്തോടു കൂട്ടുകൂടാം... ഈ ഹരിശ്വേത നീല പതാക നെഞ്ചോടു ചേർത്തു പിടിക്കാം...
   നാൽക്കവലകളിൽ നന്മ ജനിക്കുന്ന നാൽകൂട്ട കൂട്ടായ്മകളെ നിർമ്മിക്കുകയാണീ ധർമ്മ സംഘം....  കാമ്പസുകൾക്കകത്തും ധർമ്മം നട്ടു പിടിപ്പിക്കുകയാണീ അക്ഷരത്രയം. മെയ്മറന്ന് അധ്വാനിച്ചാൽ നന്മ മുളക്കാത്ത മണ്ണില്ലെന്ന് ഇന്നലെകളെ ചൂണ്ടി ബോദ്ധ്യപ്പെടുത്തുകയാണീ ധാർമ്മിക വിപ്ലവ പോരാളികൾ....

എസ്എസ്എഫ്   സിന്ദാബാദ്...
-------------------------------------------
ന്യൂ ജനറേഷൻ തിരുത്തെഴുതുന്നു..
         *SSF*
ബായാർ മുളിഗദ്ദ യുണിറ്റ് സമ്മേളനം
വിദ്യാപുരം, മുളിഗദ്ദ
താജുൽ ഉലമ നഗർ
2016 മെയ് 26

Wednesday, January 13, 2016

Ways to make money online and offline

Hii Friends,
   No a days people are busy with searching online money making websites. but there are many ways to make money from online by spending 10 miutes daily.

just follow my blogs.. you will get what you want...

Tuesday, October 13, 2015

സുഫ്ഫ ചങ്ങാതിക്കൂട്ടം: പ്രീസിറ്റിംഗ് 16ന്

സുഫ്ഫ ചങ്ങാതിക്കൂട്ടം: പ്രീസിറ്റിംഗ് 16ന്

കുമ്പള: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ട്രെയിനിംഗ് സമിതിക്ക് കീഴില്‍ പ്രവര്‍ത്തകരുടെ ബൗദ്ധിക ആത്മീയ വളര്‍ച്ചക്കും പ്രോത്സാഹനത്തിനും വേണ്ടി സംഘടിപ്പിക്കുന്ന സുഫ്ഫ 'ചങ്ങാതിക്കൂട്ടം' തീവ്ര പരിശീലന പഠന ക്യാമ്പില്‍ സംബന്ധിക്കേണ്ടവര്‍ക്കുള്ള പ്രീംസിറ്റിംഗ് ഈ മാസം 16 വെള്ളിയാഴ്ച വൈകുന്നേരം 4ന് കാസറഗോഡ് സുന്നീ സെന്ററില്‍ നടക്കും. 9 സെക്ടറില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും. ഡിവിഷന്‍ നിരീക്ഷകന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ നേതൃത്വം നല്‍കും. 

യോഗത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. മുഹ്യദ്ധീന്‍ സഖാഫി കൊടിയമ്മ, ശംസീര്‍ സൈനി ത്വാഹാനഗര്‍, സാബിത് മുഗു, തസ്ലീം കുന്നില്‍ സംബന്ധിച്ചു. സിറാജ് കോട്ടക്കുന്ന് സ്വാഗതവും സുബൈര്‍ ബാഡൂര്‍ നന്ദിയും പറഞ്ഞു.

Monday, October 12, 2015

എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഹൈപോയിന്റ് 17,18 തീയ്യതികളില്‍ മുഹിമ്മാത്തിൽ


എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഹൈപോയിന്റ് 17,18 തീയ്യതികളില്‍ മുഹിമ്മാത്തിൽ

കാസറഗോഡ്: വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വൈജ്ഞാനിക രംഗത്ത് വിദ്യാര്‍ത്ഥികളുടെ ഇടം ബോധ്യപ്പെടുത്തുന്നതിനും വേണ്ടി എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് നടത്തപ്പെടുന്ന ഹൈപോയിന്റ് കാസറഗോഡ് ഡിവിഷന്‍ ക്യാമ്പ് ഈ മാസം 17,18 ശനി,ഞായര്‍ ദിവസങ്ങളില്‍ മുഹിമ്മാത്ത് താജുല്‍ ഉലമ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

വിദ്യാഭ്യാസ മുന്നേറ്റത്തിന് ഏറെ പ്രചോദനമാകുന്ന ക്യാമ്പിലേക്കുള്ള ഡാറ്റാകലക്ഷന്‍ ഇന്ന് വൈകുന്നേരം (12-10-15) പൂര്‍ത്തിയാകും. ക്യാമ്പ് എസ് വൈ എസ് കാസറഗോഡ് ജില്ലാ കാര്യദര്‍ശി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്യും.

എജുക്കേഷനല്‍ മോട്ടിവേഷന്‍, പാനല്‍ ഡിസ്‌കഷന്‍, എജുക്കേഷനല്‍ സര്‍വ്വേ, ദര്‍സ്, പഠിച്ചു മുന്നേറാം, ചരിത്ര പാഠം, ക്യാമ്പസുകളില്‍ നമുക്ക് ചെയ്യാനുള്ളത് എന്നീ വ്യത്യസ്ഥ സെഷനുകള്‍ക്ക് എസ് എസ് എഫ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മൂസ സഖാഫി കളത്തൂര്‍, സംസ്ഥാന വിസ്ഡം കണ്‍വീനര്‍ സി. എന്‍ ജഅ്ഫര്‍, ജില്ലാ എച്ച് എസ് എസ് കണ്‍വീനര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക, മുഹ്‌യിദ്ദീന്‍ സഖാഫി കൊടിയമ്മ, തസ്ലീം കുന്നില്‍ നേതൃത്വം നല്‍കും. സാബിത്ത് കര, ശംസീര്‍ സൈനി ത്വാഹാ നഗര്‍, സിറാജ് കോട്ടക്കുന്ന്, സുബൈര്‍ ബാഡൂര്‍ സംബന്ധിക്കും